Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vizhinjam Murder

വി​ഴി​ഞ്ഞം കൊ​ല​പാ​ത​കം: ക്രൂ​ര​മ​ർ​ദ​ന​ത്തി​ൽ വാ​രി​യെ​ല്ല് ഒ​ടി​ഞ്ഞ് ഉ​ള്ളി​ലേ​ക്ക് ത​റ​ച്ചു; ന​ടു​ക്കു​ന്ന പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്ത് ബാ​ർ ഹോ​ട്ട​ലി​ന് മു​ന്നി​ൽ യു​വാ​വി​നെ ക്രൂ​ര​മാ​യി ത​ല്ലി​ക്കൊ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളു​ടെ ക്രൂ​ര​ത വെ​ളി​പ്പെ​ടു​ത്തു​ന്ന പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പു​റ​ത്ത്. മ​ർ​ദ​ന​മേ​റ്റ് വി​ഴി​ഞ്ഞം സ്വ​ദേ​ശി സു​മ​ന്‍റെ വാ​രി​യ​ല്ല് ഒ​ടി​ഞ്ഞ് ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളി​ലേ​ക്ക് ത​റ​ച്ചു​ക​യ​റി​യ​താ​ണ് മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു.

സു​മ​ന്‍റെ ശ​രീ​ര​ത്തി​ൽ ആ​ന്ത​രി​ക​മാ​യി നി​ര​വ​ധി പ​രി​ക്കു​ക​ളു​ണ്ട്. നെ​ഞ്ചി​ലേ​റ്റ അ​തി​ശ​ക്ത​മാ​യ മ​ർ​ദ്ദ​ന​ത്തെ​ത്തു​ട​ർ​ന്ന് ര​ക്ത​സ്രാ​വ​മു​ണ്ടാ​യി. വാ​രി​യ​ല്ല് ഒ​ടി​ഞ്ഞ് ഉ​ള്ളി​ലേ​ക്ക് ത​റ​ച്ചു​ക​യ​റി​യ​തും നെ​ഞ്ചി​ലേ​റ്റ മ​ർ​ദ്ദ​ന​വും ര​ക്ത​സ്രാ​വ​വു​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വി​ഴി​ഞ്ഞം മു​ക്കോ​ല​യി​ലെ ബാ​ർ ഹോ​ട്ട​ലി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി 12 മ​ണി​യോ​ടെ​യാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

ബാ​റി​ൽ മ​ദ്യ​പി​ക്ക​വേ പ്ര​തി അ​ച്ചു​വും ഷാ​ൻ എ​ന്ന മ​റ്റൊ​രാ​ളും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി. ഇ​വ​രു​മാ​യി മു​ൻ​പ​രി​ച​യ​മി​ല്ലാ​ത്ത സു​മ​ൻ ത​ർ​ക്ക​ത്തി​ൽ ഇ​ട​പെ​ടു​ക​യും തു​ട​ർ​ന്ന് അ​ച്ചു​വും സു​മ​നും ത​മ്മി​ൽ ക​യ്യാ​ങ്ക​ളി​യാ​വു​ക​യും ചെ​യ്തു. ബാ​റി​ന് പു​റ​ത്തെ​ത്തി​യ​പ്പോ​ൾ സു​മ​ൻ അ​ച്ചു​വി​നെ മ​ർ​ദ്ദി​ച്ചു. തു​ട​ർ​ന്ന് അ​ച്ചു ത​ന്‍റെ സ​ഹോ​ദ​ര​ൻ അ​ന​ന്തു​വി​നെ വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും ചേ​ർ​ന്നാ​ണ് സു​മ​നെ അ​തി​ക്രൂ​ര​മാ​യി ത​ല്ലി​ച്ച​ത​ച്ച​ത്.‌

പ​ത്തോ​ളം പേ​ർ നോ​ക്കി​നി​ൽ​ക്കെ​യാ​ണ് മ​ർ​ദ്ദ​നം ന​ട​ന്ന​ത്. ആ​രും സു​മ​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല, പ​ല​രും ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യാ​ണ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ അ​ച്ചു, അ​ന​ന്തു എ​ന്നീ സ​ഹോ​ദ​ര​ങ്ങ​ളെ വി​ഴി​ഞ്ഞം പോ​ലീ​സ് ഉ​ട​ൻ ത​ന്നെ അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രു​ൾ​പ്പെ​ടെ നാ​ലു​പേ​രാ​ണ് നി​ല​വി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. ബാ​ർ ജീ​വ​ന​ക്കാ​രും പ്ര​തി​ക​ളും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ ബാ​റി​ലെ ബൗ​ൺ​സ​ർ കു​രു​മു​ള​ക് സ്പ്രേ ​പ്ര​യോ​ഗി​ച്ച​തോ​ടെ​യാ​ണ് പ്ര​തി​ക​ൾ സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്. എ​ന്നാ​ൽ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ത​ന്നെ പൊ​ലീ​സ് ഇ​വ​രെ പി​ടി​കൂ​ടി.

Latest News

Corehub Up